ന്യൂഡല്‍ഹി: കോഴിക്കോട് പന്തീരാങ്കാവില്‍ അറസ്റ്റിലായ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയതിനെ വിമര്‍ശിച്ച് മുതിര്‍ന്ന സിപിഎം നേതാവ് പ്രകാശ് കാരാട്ട്. വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തിയത് തെറ്റാണ്. സര്‍ക്കാരും പോലീസും തെറ്റ് തിരുത്തണമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.
പോലീസ് തെറ്റായാണ് യുഎപിഎ നിയമം ഉപയോഗിച്ചത്. ലഘുലേഖകളും പുസ്തകങ്ങളുമല്ല യുഎപിഎ ചുമത്താന്‍ അടിസ്ഥാനമാക്കേണ്ടത്. സര്‍ക്കാരും പോലീസും തെറ്റ് തിരുത്തണം. യുഎപിഎ നിയമത്തിന് പാര്‍ട്ടി എതിരാണെന്നും സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി കൂടിയായിരുന്ന കാരാട്ട് പറഞ്ഞു.
മാവോയിസ്റ്റ് ഏറ്റുമുട്ടലുകളില്‍ വിഷയത്തില്‍ മജിസ്റ്റീരിയല്‍ അന്വേഷണം നടക്കുന്നുണ്ട്. അതില്‍ സത്യം പുറത്തുവരട്ടെ. അതിന് ശേഷം പ്രതികരിക്കാമെന്നും കാരാട്ട് കൂട്ടിച്ചേര്‍ത്തു.