ഉത്പാദനവും ഇറക്കുമതിയും സാരമായി കുറഞ്ഞതോടെ സംസ്ഥാനത്ത് പച്ചക്കറി വില കുത്തനെ ഉയര്‍ന്നു. സവാളക്കും തക്കാളിക്കും വിപണിയില്‍ റെക്കോര്‍ഡ് വിലയാണ് നിലവില്‍. മറ്റു പച്ചക്കറികള്‍ക്കും പൊള്ളുന്ന വില തന്നെയാണ്. 40 രൂപ ഉണ്ടായിരുന്ന സവോളക്ക് ഒരു ആഴ്ച്ചക്കിടെ വില 80 ല്‍ എത്തി. ഇത്തരത്തില്‍ പലതരം പച്ചക്കറികള്‍ക്കും വില ഇരട്ടിയില്‍ എത്തിയിരിക്കുകയാണ്.
പച്ചക്കറി വില കുതിച്ചുയരുന്നത് സാധാരണകാരെ ബുദ്ധിമുട്ടിലാക്കി. വിപണിയില്‍ എത്തുന്ന പലരും പൊള്ളുന്ന വിലകേട്ട് പച്ചക്കറി വാങ്ങാതെ മടങ്ങുകയാണ്. കഴിഞ്ഞ ആഴ്ച്ച 40 രൂപ ഉണ്ടായിരുന്ന സവോളക്ക് ഇപ്പോള്‍ 80യില്‍ എത്തിയിരിക്കുകയാണ്. 165 രൂപ ഉണ്ടായിരുന്ന വെളുത്തുള്ളിക്ക് 25 രൂപ വര്‍ധിച്ച് 190 രൂപയിലെത്തി. തക്കാളിക്ക് 40 ല്‍ നിന്ന് 60 രൂപയായി. 25 രൂപ വര്‍ധിച്ച് 70 രൂപയിലെത്തി ചെറിയുള്ളിയുടെ വില.
തമിഴ്നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നാണ് പച്ചക്കറി എത്തിക്കുന്നത്. സംസ്ഥാനങ്ങളില്‍ പെയ്യുന്ന കാലം തെറ്റിയുള്ള മഴയാണ് വില വര്‍ധനവിനുള്ള പ്രധാന കാരണമെന്നാണ് സൂചന. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളിലാണ് പച്ചക്കറികളുടെ വിലയില്‍ വലിയ വ്യത്യാസം ഉണ്ടാകുന്നത്. നിലവില്‍ ഉള്ളതിനെക്കാള്‍ വില ഇനിയും കൂടാനാണ് സാധ്യതയെന്ന് കച്ചവടക്കാര്‍ പറയുന്നു.
Discussion about this post