കൊച്ചി: അഭിഭാഷകന്‍ ബിഎ ആളൂരിനെ പൂട്ടാനൊരുങ്ങി കേരളാ ബാര്‍ കൗണ്‍സില്‍. ആളൂരിന്റെ പ്രവൃത്തികള്‍ ചട്ടവിരുദ്ധമെന്നാണ് ഉയരുന്ന പരാതികള്‍. ഈ സാഹചര്യത്തില്‍ ആളൂരിന്റെ സന്നദ് റദ്ദാക്കാന്‍ ആവശ്യപ്പെടുമെന്ന് കേരളാ ബാര്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പറയുന്നു. ആളൂരിനെതിരെ വന്‍ തോതിലാണ് വിമര്‍ശനങ്ങളും പ്രതിഷേധവും ഉയരുന്നത്.
ഈ സാഹചര്യത്തിലാണ് കേരളാ ബാര്‍ കൗണ്‍സിലും അഭിഭാഷകനെതിരെ രംഗത്ത് വന്നിരിക്കുന്നത്. ആളൂരിനെതിരായ പരാതികള്‍ അന്വേഷിക്കാന്‍ കേരളാ ബാര്‍ കൗണ്‍സില്‍ മൂന്ന് അംഗ സമിതിയെ നിയോഗിക്കുകയും ചെയ്തു. ജയിലില്‍ പോയി കേസ് പിടിക്കുന്നത് അടക്കം ആളൂരിനെതിരെ നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് ബാര്‍ കൗണ്‍സില്‍ പറയുന്നു.
സംസ്ഥാനത്തെ നടുക്കിയ കൂടത്തായി കേസില്‍ അടക്കം ആളൂര്‍ കൗണ്‍സില്‍ ചട്ടങ്ങള്‍ ലംഘിച്ചതായി പരാതി ഉയര്‍ന്നിട്ടുണ്ടെന്നും പറയുന്നു. 2004 മുതല്‍ മുംബൈ ബാര്‍ കൗണ്‍സില്‍ അംഗമാണ് ആളൂര്‍. ആയതിനാല്‍ ആളൂരിനെതിരെ നടപടി ആവശ്യപ്പെട്ട് മുംബൈ ബാര്‍ കൗണ്‍സിലിനെ സമീപിക്കുമെന്നും കേരള ബാര്‍ കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.