സുരക്ഷ ശക്തം; ശബരിമലയില്‍ വ്യോമനിരീക്ഷണം ഏര്‍പ്പെടുത്തി

കഴിഞ്ഞ ദിവസം സന്നിധാനത്ത് അരങ്ങേറിയ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് വ്യോമ നിരീക്ഷണം ഏര്‍പ്പെടുത്തിയത്.

സന്നിധാനം: സന്നിധാനത്ത് കനത്ത സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി വ്യോമനിരീക്ഷണം ഏര്‍പ്പെടുത്തി. കഴിഞ്ഞ ദിവസം സന്നിധാനത്ത് അരങ്ങേറിയ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് വ്യോമ നിരീക്ഷണം ഏര്‍പ്പെടുത്തിയത്. കൂടുതല്‍ പോലീസ് , ദ്രുതകര്‍മസേന, കമാന്‍ഡോ സംഘങ്ങളും സന്നിധാനത്തേക്ക് എത്തി.

കെപി ശശികല അടക്കമുള്ള നേതാക്കള്‍ സന്നിധാനത്തേക്ക് എത്തുന്നത് കണക്കിലെടുത്ത് കൂടിയാണ് സുരക്ഷ ശക്തമാക്കുന്നത്. നാവികസേനയുടെ ഹെലികോപ്റ്ററാണ് വ്യോമ നിരീക്ഷണം നടത്തുന്നത്. ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും ഇന്നലെ രാത്രിയില്‍ 250ഓളം പേര്‍ സംഘടിച്ച് പ്രതിഷേധം നടത്തിയത് പോലീസിനെ കുഴപ്പത്തിലാക്കി.

ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് സുരക്ഷ ശക്തമാക്കുന്നത്. പോലീസ് അറസ്റ്റ് ചെയതവരില്‍ നൂറോളം പേര്‍ സന്നിധാനം വിട്ടു പോയെന്നാണ് പോലീസ് വിശദമാക്കുന്നത്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. സംശയം തോന്നുന്ന എല്ലാവരേയും പോലീസ് പരിശോധിക്കുന്നുണ്ട്.

Exit mobile version