തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളില്‍ മൊബൈല്‍ ഫോണുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി. പൊതുവിദ്യാഭ്യാസ വകുപ്പാണ് ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ ഇറക്കിയത്. സ്കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുറമേ അധ്യാപകര്‍ക്കും മൊബൈല്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തെയും സ്കൂളില്‍ മൊബൈല്‍ ഫോണുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിട്ടുണ്ടെങ്കിലും കര്‍ശനമായി പാലിച്ചിരുന്നില്ല.
ഈ സാഹചര്യത്തിലാണ് വീണ്ടും ഒരു സര്‍ക്കുലര്‍ ഇറക്കിയത്. ജോലി സമയത്ത് അധ്യാപകര്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കാന്‍ പാടില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കുറില്‍ വ്യക്തമാക്കി. സര്‍ക്കുലര്‍ കര്‍ശനമായി നടപ്പാക്കാന്‍ പ്രഥമാധ്യപകരും വിദ്യാഭ്യാസ ഓഫീസര്‍മാരും ശ്രദ്ധിക്കണമെന്നും സര്‍ക്കുലറില്‍ നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ സ്കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം കര്‍ശനമായി നിരോധിക്കണമെന്ന് നേരത്തേ ബാലാവകാശ കമ്മീഷന് വിദ്യാഭ്യാസവകുപ്പിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
Discussion about this post