പെരുമ്പാവൂര്‍: ട്രാഫിക് നിയമങ്ങള്‍ പാലിക്കേണ്ടതിന്റെ ആവശ്യകത പൊതു ജനങ്ങളില്‍ എത്തിക്കാന്‍ സ്വന്തം നാട്ടില്‍ ട്രാഫിക് ബോധവത്കരണത്തിന് മുന്നിട്ട് ഇറങ്ങിയിരിക്കുകയാണ് നടന് ജയറാം.
ഇതിനായി പെരുമ്പാവൂരില്‍ നടത്തിയ ബൈക്ക് റാലിക്ക് നടന് നേതൃത്വം നല്കി. നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാന്‍ ട്രാഫിക് നിയമങ്ങള്‍ പാലിക്കുമെന്ന് പ്രദേശവാസികള്‍ ജയറാമിനൊപ്പം പ്രതിജ്ഞയെടുത്തു.
എന്നാല്‍ നഗരത്തിലൂടെ ബൈക്കില്‍ ചുറ്റുന്ന പ്രിയ നടനെ കണ്ട് നാട്ടുകാര്‍ ഒന്ന് ഞെട്ടി. പിന്നാലെയുള്ള ഇരുചക്രയാത്രക്കാരെ കണ്ടപ്പോഴാണ് നാട്ടുകാര്‍ക്ക് കാര്യം പിടികിട്ടിയത്.
നഗരസഭയുടെയും ജനമൈത്രി പോലീസിന്റെയും സഹകരണത്തോടെ ഹാപ്പി ട്രാഫിക് കൂട്ടായ്മയാണ് പരിപാടിനടത്തിയത്. പരിപാടിക്ക് പിന്തുണ അറിയിച്ച് ആലൂവ റൂറല്‍ എസ് പി കെകാര്ത്തിക്കും എത്തിയിരുന്നു.
നഗരത്തിലെ ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ പരിഹാരം കാണാന്‍ ഹാപ്പി ട്രാഫിക് രൂപം നല്കിയ ഫ്രണ്ട്സ് ഓഫ് പോലീസ് കേഡറ്റ്സിന്റെ സേവനത്തിലൂടെ സാധിച്ചതായി നഗരസഭ അധ്യക്ഷ സതി ജയകൃഷ്ണ പറഞ്ഞു. ട്രാഫിക് നിയമങ്ങള്‍ പാലിക്കുമെന്ന് ജനങ്ങള്‍ അധികൃതര്‍ക്കൊപ്പം പ്രതിജ്ഞയുമെടുത്തു.
Discussion about this post