തിരുവനന്തപുരം :സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനാജ്ഞ ലംഘിക്കാന്‍ ആവശ്യപ്പെട്ട് ബിജെപി ഇറക്കിയ സര്‍ക്കുലര്‍ പുറത്ത്. നിരോധനാജ്ഞയും പോലീസ് നിയന്ത്രണവും മറികടന്ന് സംഘടിക്കാനാണ് സര്‍ക്കുലറില്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഓരോ ദിവസവും മൂന്ന് നിയോജക മണ്ഡലത്തിലെ പ്രവര്‍ത്തകര്‍ ശബരിമലയില്‍ എത്താനാണ് സര്‍ക്കുലറില്‍ നിര്‍ദേശിക്കുന്നത്.
‘എല്ലാ നിയോജക മണ്ഡലങ്ങളില്‍ നിന്നും പ്രവര്‍ത്തകര്‍ ശബരിമലയിലേക്ക് പോകാന്‍ നിശ്ചയിച്ചിട്ടുണ്ട്. അതനുസരിച്ച് ഓരോ മണ്ഡലത്തില്‍ നിന്നും പരമാവധി പ്രവര്‍ത്തകരെ അയക്കണം. ഒരു സംഘജില്ലയിലെ പ്രവര്‍ത്തകരാണ് ഒരു ദിവസം പോകേണ്ടത്. ഓരോ ദിവസവും ഓരോ ഇന്ചാര്ജുമാരെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഇന്‍ചാര്‍ജുമാര്‍ ബന്ധപ്പെട്ടവരുമായി സംസാരിച്ച് എത്തേണ്ട സമയവും സ്ഥലവും നിശ്ചയിക്കേണ്ടതാണ് സര്‍ക്കുലറില്‍ പറുന്നത്.
അതത് സ്ഥലങ്ങളിലെ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങള്‍, മോര്‍ച്ച സംസ്ഥാന ഭാരവാഹികള്‍, മേഖല ജില്ലാ ഭാരവാഹികള്‍ എന്നിവരാണ് ഇതിന് നേതൃത്വം നല്‍കേണ്ടത്.
പോകേണ്ട നിയോജക മണ്ഡലങ്ങള്‍, ദിവസം, ഇന്‍ചാര്‍ജ്, സംസ്ഥാന ഭാരവാഹികള്‍ തുടങ്ങിയവരുടെ പേരുവിവരങ്ങളും സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എഎന്‍ രാധാകൃഷ്ണനാണ് സര്‍ക്കുലര്‍ ഇറക്കിയിട്ടുള്ളത്
Discussion about this post