കല്‍പ്പറ്റ: ആരോഗ്യ-വിദ്യാഭ്യാസ-പൊതു മേഖലകളില്‍ വിവിധ പ്രവൃത്തികള്‍ക്ക് രാഹുല്‍ഗാന്ധി എംപിയുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്നു ആദ്യഗഡുവായ 2.50 കോടി രൂപ ജില്ലയ്ക്ക് ലഭിച്ചു.
തുക ലഭിക്കുന്ന സംസ്ഥാനത്തെ ആദ്യ ജില്ലയാണ് വയനാട്. തുകയുടെ 80 ശതമാനം നിര്‍വഹണം നടത്തുന്ന മുറയ്ക്ക് രണ്ടാം ഗഡുവും ലഭിക്കും. സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ, മാനന്തവാടി നിയോജക മണ്ഡലങ്ങളിലടക്കമുള്ള പ്രാദേശിക വികസന പദ്ധതികളാണ് തുക കൊണ്ട് നടപ്പാക്കുന്നത്.
ബത്തേരി നിയോജക മണ്ഡലത്തില്‍ നൂല്‍പ്പുഴ ഗ്രാമപ്പഞ്ചായത്തിലെ പൊന്‍കുഴി കാട്ടുനായ്ക്ക കോളനിയിലെ കുടിവെള്ള പദ്ധതി, പൂതാടി ഗ്രാമപ്പഞ്ചായത്തിലെ നടവയല്‍ ചെഞ്ചടി കോളനിയുടെ നടപ്പാത പാലത്തിന്റെ നിര്‍മാണം, ചെതലയത്തും ചേനാടും ലോ മാസ്റ്റ് ലൈറ്റുകള്‍, നൂല്‍പ്പുഴ, മീനങ്ങാടി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകള്‍ക്ക് ജീപ്പ്, ബത്തേരി പൂമലയിലെ ഗവ. എല്‍പി സ്കൂളിന് ക്ലാസ് റൂം എന്നിവയാണ് നടപ്പാക്കുന്ന പദ്ധതികള്‍.
മാനന്തവാടി നിയോജക മണ്ഡലത്തില്‍ നല്ലൂര്‍നാട് ജില്ലാ കാന്‍സര്‍ സെന്ററിന് പാചകപ്പുര, ഡൈനിങ് ഹാള്‍, വിശ്രമ മുറി, ജില്ലാ ആശുപത്രിയില്‍ ഡിജിറ്റല്‍ എക്സ് റേ, സി ആര് മെഷീന്, ജില്ലാ ആശുപത്രിയില്‍ ഡിജിറ്റല്‍ എക്സ്റേ, സി ആര് മെഷീന്, തിരുനെല്ലി, മാമന്‍ചിറ, വള്ളിയൂര്‍ക്കാവ്, പാണ്ടിക്കടവ് എന്നിവിടങ്ങളില്‍ ലോ മാസ്റ്റ് ലൈറ്റ്, കണിയാരം സെന്റ് ജോസഫ്സ് ടിടി ഐ സ്കൂളിന് ടോയ്ലറ്റ്,
കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ കൊവലത്തോട് എസ് ടി കോളനി കുടിവെള്ള പദ്ധതി, വിലക്കോട്ടുകുന്ന് എസ് സി കോളനി കുടിവെള്ള പദ്ധതി, വെള്ളാര്‍മല ഗവ. വിഎച്ച് എസ് എസ് സ്കൂളിന് കോണ്‍ഫറന്‍സ് ഹാള്‍, മടക്കിമലയില്‍ ഹൈമാസ്റ്റ് ലൈറ്റ്, കല്‍പ്പറ്റ ഗവ. വിഎച്ച് എസ് എസിന് ബസ്, വാളല്‍ യുപി സ്കൂളിന് കംപ്യൂട്ടര്‍, കോട്ടത്തറ പിഎച്ച് സിക്ക് കെട്ടിടം, മാടക്കുന്ന് ഉദയ വായനശാലയ്ക്കു കെട്ടിടം തുടങ്ങിയവയാണ് എംപിയുടെ പ്രാദേശിക വികസനഫണ്ടില്‍ ഉള്‍പ്പെടുത്തി ജില്ലയില്‍ നിര്‍മിക്കുന്ന പദ്ധതികള്‍.
Discussion about this post