ആരാധനാപാത്രങ്ങളെ നേരിട്ട് കാണുമ്പോള്‍ നിയന്ത്രണംവിട്ട പെരുമാറ്റങ്ങള്‍ ആരാധകരില്‍ നിന്നുണ്ടാകാറുണ്ട്. അത്തരത്തില്‍ പ്രിയതാരത്തെ മുമ്പില്‍ കണ്ട സന്തോഷത്തില്‍ പൊട്ടിക്കരയുന്ന പെണ്‍കുട്ടിയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.
എറണാകുളത്ത് മമ്മൂട്ടിയുടെ വീടിന് മുമ്പിലായിരുന്നു സംഭവം. മമ്മൂട്ടിയെ കാണാനായി വീടിന് മുന്നില്‍ കാത്തുനിന്ന ഒരുപറ്റം വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് താരം ഇറങ്ങി വന്നതോടെയാണ്, കൂട്ടത്തില്‍ ഒരു ആരാധിക സന്തോഷം അടക്കാന്‍ വയ്യാതെ പൊട്ടിക്കരഞ്ഞത്.
അമ്പരന്ന് നിന്ന ആരാധികയെ ചേര്‍ത്തുപിടിച്ച് ആശ്വസിപ്പിച്ച ശേഷമാണ് മമ്മൂട്ടി പോയത്. ആരാധികയെ ചേര്‍ത്തുനിര്‍ത്തി താരം വിശേഷങ്ങള്‍ തിരക്കുന്നുണ്ടായിരുന്നുവെങ്കിലും സന്തോഷം അടക്കാന്‍ സാധിക്കാത്ത ആരാധികയ്ക്ക് വാക്കുകള്‍ പുറത്തേക്ക് വരുന്നുണ്ടായിരുന്നില്ല.
ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോകാനായി ഇറങ്ങുന്ന താരത്തെ കാണാനായി വിദ്യാര്‍ത്ഥികള്‍ വീടിന് മുന്നില്‍ കാത്തു നില്‍ക്കുകയായിരുന്നു. കാറില്‍ ഗേറ്റു കടന്നു പോകുമ്പോള്‍ ഒരു നോക്ക് കാണാമെന്ന് മാത്രമായിരുന്നു ഇവരുടെ പ്രതീക്ഷ. എന്നാല്‍ കാറില്‍ കയറാതെ തങ്ങളുടെ അടുത്തേക്ക് വരുകയായിരുന്നു മമ്മൂക്ക.
അത് തെറ്റിച്ചാണ്, ഗേറ്റിനടുത്ത് കാത്തുനില്‍ക്കുകയായിരുന്നു ഇവരുടെ അടുത്തേക്ക് കാറില്‍ കയറാതെ മമ്മൂട്ടി നടന്നുവന്നത്. നന്നായി പഠിക്കണം എന്ന ഉപദേശം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ ശേഷമാണ് മമ്മൂട്ടി ഷൂട്ടിംഗ് ലൊക്കേഷനിലേക്ക് പോയത്.