തിരുവനന്തപുരം: ഗുരു ഗോപിനാഥ് ദേശീയ നാട്യ പുരസ്കാരം നേടിയ ഗുരു ഇന്ദിര പിപി ബോറയെ അഭിനന്ദിച്ച് മന്ത്രി എകെ ബാലന്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം അഭിനന്ദനം നേര്‍ന്നത്. കേരള സാംസ്കാരിക വകുപ്പിനു കീഴിലുള്ള ഗുരു ഗോപിനാഥ് നടന ഗ്രാമം ഏര്‍പ്പെടുത്തിയ ഗുരു ഗോപിനാഥ് ദേശീയ നാട്യ പുരസ്കാരം നേടിയ പ്രമുഖ നര്‍ത്തകി ഗുരു ഇന്ദിര പിപി ബോറയ്ക്ക് അഭിനന്ദനങ്ങളെന്ന് മന്ത്രി കുറിച്ചു.
മൂന്ന് ലക്ഷം രൂപ, കാനായി കുഞ്ഞിരാമന് രൂപകല്പന ചെയ്ത ശില്പം, പ്രശസ്തിപത്രം എന്നിവയടങ്ങുന്നതാണ് പുരസ്കാരം. അമേരിക്കയില്‍ ജനിച്ച ഇന്ത്യന്‍ നര്‍ത്തകി ഷരന്‍ ലോവന്‍ അധ്യക്ഷയും കഥക് നര്ത്തകന് മൈസൂര്‍ ബി.നാഗരാജ്, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
ഒന്‍പത് നൃത്തരൂപങ്ങളിലെ 50 പ്രതിഭകളുടെ നാമനിര്‍ദ്ദേശങ്ങള്‍ പുരസ്കാര നിര്‍ണയത്തിനായി ലഭിച്ചിരുന്നു. ഇതില്‍ നിന്ന് 10 പേരുടെ ചുരുക്കപ്പട്ടിക തയാറാക്കി. ഇതില്‍ നിന്നാണ് പുരസ്കാര നിര്‍ണയ സമിതി ഗുരു ഇന്ദിര പിപി ബോറയെ തെരഞ്ഞെടുത്തതെന്ന് അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
ഗുരു ഗോപിനാഥ് ദേശീയ നാട്യ പുരസ്കാരം ഗുരു ഇന്ദിര പി. പി. ബോറയ്ക്ക്
കേരള സാംസ്കാരിക വകുപ്പിനു കീഴിലുള്ള ഗുരു ഗോപിനാഥ് നടന ഗ്രാമം ഏര്‍പ്പെടുത്തിയ ഗുരു ഗോപിനാഥ് ദേശീയ നാട്യ പുരസ്കാരം നേടിയ പ്രമുഖ നര്‍ത്തകി ഗുരു ഇന്ദിര പി. പി. ബോറയ്ക്ക് അഭിനന്ദനങ്ങള്‍.
മൂന്ന് ലക്ഷം രൂപ, കാനായി കുഞ്ഞിരാമന് രൂപകല്പന ചെയ്ത ശില്പം, പ്രശസ്തിപത്രം എന്നിവയടങ്ങുന്നതാണ് പുരസ്കാരം . അമേരിക്കയില്‍ ജനിച്ച ഇന്ത്യന്‍ നര്‍ത്തകി ഷരന്‍ ലോവന്‍ അധ്യക്ഷയും കഥക് നര്ത്തകന് മൈസൂര്‍ ബി. നാഗരാജ്, സാംസ്കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
ഒന്‍പത് നൃത്തരൂപങ്ങളിലെ 50 പ്രതിഭകളുടെ നാമനിര്‍ദ്ദേശങ്ങള്‍ പുരസ്കാര നിര്‍ണയത്തിനായി ലഭിച്ചിരുന്നു. ഇതില്‍ നിന്ന് 10 പേരുടെ ചുരുക്കപ്പട്ടിക തയാറാക്കി. ഇതില്‍ നിന്നാണ് പുരസ്കാര നിര്‍ണയ സമിതി ഗുരു ഇന്ദിര പി. പി. ബോറയെ തെരഞ്ഞെടുത്തത്.
അസമിലെ പാരമ്പര്യ നൃത്തരൂപമായ സത്രിയക്ക് ലോകമാകെ പ്രചാരം നേടിക്കൊടുക്കുന്നതില്‍ സമര്‍പ്പണ മനസ്സോടെ പ്രവര്‍ത്തിച്ച കലാകാരിയാണവര്‍. രുഗ്മണിദേവി അരുണ്ഡേലിന്റെ കീഴില്‍ ഭരതനാട്യവും ഡോ. വെമ്പട്ടി ചിന്നസത്യത്തിന്റെ കീഴില്‍ കുച്ചിപ്പുഡിയും അഭ്യസിച്ചിട്ടുണ്ട്. ക്രിയാത്മക കഴിവുകളുള്ള നൃത്തസംവിധായിക കൂടിയാണ് ഗുരു ഇന്ദിര പി. പി. ബോറ.
Discussion about this post