നെടുങ്കണ്ടം: ടയര്‍ വിവാദത്തില്‍ തന്നെ വിമര്‍ശിച്ചവര്‍ക്ക് മറുപടി എന്നരീതിയില്‍ ടയര്‍ കട ഉദ്ഘാടനം ചെയ്ത് വൈദ്യുത മന്ത്രി എംഎം മണി. ഇടുക്കി കല്ലാറിലെ ടയര്‍ കടയാണ് എംഎം മണി ഉദ്ഘാടനം ചെയ്തത്. വാഹന യാത്രികര്‍ക്ക് സഹായകരമായി ടയര്‍ കടകള്‍ സംസ്ഥാനത്ത് ഉടനീളം പൊട്ടി മുളയ്ക്കട്ടെയെന്ന് തന്നെ ട്രോളിയവര്‍ക്ക് മറുപടി എന്ന രീതിയില്‍ മന്ത്രി ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു.
34 ടയര്‍ മാറ്റി വിവാദത്തിലായ ഏഴാം നമ്പര്‍ സ്റ്റേറ്റ് കാര്‍ തന്നെയായിരുന്നു മന്ത്രി ഉദ്ഘാടനം ചെയ്ത കടയിലെ ആദ്യ കസ്റ്റമര്‍. ആദ്യ അലൈമെന്റ് പരിശോധന നടത്തണമെന്ന സ്ഥാപന ഉടമയുടെ ആവശ്യത്തിന് മന്ത്രി സമ്മതിക്കുകയായിരുന്നു.
തന്റെ വാഹനത്തിന്റെ ടയറുകള്‍ മാറ്റിയത് ചിലര്‍ ബോധപൂര്‍വ്വം വിവാദമാക്കിയതാണെന്നും, മറ്റു മന്ത്രിമാര്‍ സഞ്ചരിക്കുന്നതിനേക്കാള് കൂടുതല്‍ ദൂരം തന്റെ വാഹനമോടുന്നുണ്ട്. അപ്പോള്‍ ടയറിന്റെ തേയ്മാനും സ്വാഭാവികമാണെന്നും എംഎം മണി പറഞ്ഞു.
Discussion about this post