തിരുവനന്തപുരം: മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമര്‍ശനവുമായി വീണ്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നരേന്ദ്ര മോഡിയുടെ വാക്കുകള്‍ കടമെടുത്താണ് മുഖ്യമന്ത്രി മാവോയിസ്റ്റ് ഏറ്റുമുട്ടലിനെ ന്യായീകരിക്കുന്നതെന്ന് ചെന്നിത്തല പറഞ്ഞു.
ഹിറ്റ്‌ലറേക്കാളും ഭീകരമായാണ് മുഖ്യമന്ത്രി പ്രവര്‍ത്തിക്കുന്നത്. ഭരണകൂട ഭീകരതയാണ് കേരളത്തില്‍ അരങ്ങേറുന്നതെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
മാവോയിസ്റ്റുകളെ വെടിവച്ചു കൊല്ലുകയും നിരപരാധികള്‍ക്കുമേല്‍ യുഎപിഎ ചുമത്തുകയും ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ചെന്നിത്തല നേരത്തെ പ്രതികരിച്ചിരുന്നു.
മാവോയിസ്റ്റുകളെ വെടിവച്ചു കൊല്ലാനുള്ള അവകാശം സര്‍ക്കാരിനും മുഖ്യമന്ത്രിക്കും ആരാണ് നല്‍കിയത്? കേരളത്തില്‍ നടക്കുന്നത് ഭരണകൂട ഭീകരതയാണ്. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണം ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.