തിരുവനന്തപുരം: വിവാദമായ സിസ്റ്റര്‍ അഭയയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ രണ്ട് സാക്ഷികള്‍ കൂടി കൂറുമാറി. കന്യാസ്ത്രീയായ ഇലിസിറ്റയും കോണ്‍വെന്റിലെ ജോലിക്കാരിയായ ത്രേസ്യാമ്മയുമാണ് ഇന്ന് കൂറുമാറിയത്. ഇതോടെ നിലവില്‍ കൂറുമാറിയ പ്രതികളുടെ എണ്ണം പത്ത് ആയി.
അഭയ മരിക്കുന്ന സമയം പയസ് ടെന്ത് കോണ്‍വെന്റിലുണ്ടായിരുന്നവരാണ് ഇന്ന് കൂറുമാറിയ രണ്ടു സാക്ഷികളും. കോണ്‍വെന്റിന്റെ അടുക്കളയില്‍ അസ്വാഭാവികമായി പലതും കണ്ടിരുന്നുവെന്ന് സിബിഐക്ക് ഇവര്‍ മൊഴി നല്‍കിയിരുന്നു. ഇതാണ് ഇന്ന് കോടതിയില്‍ മൊഴി മാറ്റി പറഞ്ഞത്.
മൃതദേഹം കിണറ്റില്‍ നിന്ന് പൊക്കിയെടുക്കുന്നത് പോലും കണ്ടില്ലെന്നാണ് ഇന്ന് ഇരുവരും കോടതിയില്‍ മൊഴി നല്‍കിയത്. അഭയയുടേത് ആത്മഹത്യ ആകാമെന്നും കന്യാസ്ത്രീയായ ഇലിസിറ്റ് ഇന്ന് കോടതിയില്‍ പറഞ്ഞു.
2009ല്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ പത്ത് വര്‍ഷത്തിനു ശേഷമാണ് വിചാരണ നടക്കുന്നത്. വിചാരണ തടയണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടര്‍ന്ന് നടപടികള്‍ നിരന്തരം മാറ്റിവയ്ക്കുകയായിരുന്നു.
Discussion about this post