യുഎപിഎ അറസ്റ്റ് ; പോലീസ് പരിശോധനയ്ക്കിടെ താഹ ഫസല്‍ മാവോയിസ്റ്റ് മുദ്രാവാക്യം വിളിച്ചു; ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പോലീസ്

പരിശോധനയില്‍ താഹയുടെ വീട്ടില്‍ നിന്ന് പുസ്തകങ്ങളും ലഘുലേഖകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

കോഴിക്കോട്; പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റു ചെയ്ത താഹ ഫസല്‍ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ട് പോലീസ്. താഹ ഫസലിന്റെ വീട്ടില്‍ പോലീസ് പരിശോധന നടത്തിയപ്പോള്‍, താഹ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം വിളിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

പരിശോധനയില്‍ താഹയുടെ വീട്ടില്‍ നിന്ന് പുസ്തകങ്ങളും ലഘുലേഖകളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. ‘മാര്‍ക്‌സിസം, സാമ്രാജ്യത്വം, തീവ്രവാദം’ എന്ന പുസ്തകവും മറ്റു ചില പുസ്തകങ്ങളും ലഘുലേഖകളുമൊക്കെയാണ് പോലീസ് താഹയുടെ മുറിയില്‍ നിന്ന് കണ്ടെടുക്കുന്നതായി ദൃശ്യങ്ങളിലുള്ളത്. പോലീസ് ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

അതെസമയം പോലീസ് നിര്‍ബന്ധിച്ച് തന്നെ മുദ്രാവാക്യം വിളിപ്പിച്ചതാണെന്ന് താഹ പറഞ്ഞതായി അമ്മ ജമീല കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കഞ്ചാവ് കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി മുദ്രാവാക്യം വിളിപ്പിക്കുകയായിരുന്നു എന്നാണ് ജമീല പറഞ്ഞത്. അയല്‍വാസിയും ഇത് ശരിവച്ചിരുന്നു.

Exit mobile version