കൊല്ലം: കോഴിക്കോട് യുവാക്കൾക്കെതിരെ യുഎപിഎ ചുമത്തിയ പോലീസ് നടപടി എടുത്തുചാട്ടമെന്ന് വിമർശിച്ച് ഹൈക്കോടതി മുൻ ജഡ്ജി കെമാൽ പാഷ. പോലീസിന് കുറച്ചു കൂടി ജാഗ്രത പാലിക്കാമായിരുന്നു. നിയമഭേദഗതി ദുരുപയോഗം ചെയ്യപ്പെടുന്നതിന്റെ ഉദാഹരണമാണിതെന്നും കെമാൽ പാഷ പറഞ്ഞു.
കുറ്റാരോപിതർ ആരുമായാണ് ബന്ധപ്പെടുന്നതെന്ന് പോലീസിന് അന്വേഷിക്കാമായിരുന്നു. ഇതന്വേഷിക്കാതെയാണ് യുഎപിഎ ചുമത്തിയത് എങ്കിൽ അത് വലിയ ദ്രോഹമാണെന്നും കെമാൽ പാഷ മാധ്യമങ്ങളോട് പറഞ്ഞു.