തിരുവനന്തപുരം: മാവോയിസ്റ്റ് ഭീഷണി നിലകനില്ക്കുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ വര്‍ധിപ്പിച്ചു. നിലവിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ക്ക് പുറമെയാണ് അധിക സുരക്ഷയൊരുക്കിയിരിക്കുന്നത്. മഞ്ചിക്കണ്ടി ഏറ്റുമുട്ടലിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിക്ക് ഭീഷണി ഉയര്‍ന്നിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് അകമ്പടി മാത്രമല്ല അദ്ദേഹം പങ്കെടുക്കുന്ന പരിപാടികളില്‍ കൂടി സുരക്ഷ വര്‍ധിപ്പിക്കാനാണ് തീരുമാനം. നിലവിലുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും അകമ്പടിക്കും പുറമെ അത്യാവശ്യ ഘട്ടങ്ങളില്‍ സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര സാഹചര്യം നേരിടുന്നതിനും രൂപീകരിച്ച സ്ട്രൈക്കര്‍ ഫോഴ്സും മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കെത്തും.
മുഖ്യമന്ത്രിക്ക് പുറമെ വാളയാര്‍ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രി എകെ ബാലനും മാര്‍ക്ക്ദാനം അടക്കം പ്രതിപക്ഷ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ നില്ക്കുന്ന മന്ത്രി കെടി ജലീലിനും സുരക്ഷ കൂട്ടാനും പോലീസ് തീരുമാനം ഉണ്ട്.