അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ പേര് മാറ്റി; ഇനിമുതല്‍ ഗോപാല കഷായം

പത്തനംതിട്ട: അമ്പലപ്പുഴ പാല്‍പ്പായസം ഇനിമുതല്‍ ഗോപാല കഷായം എന്നറിയപ്പെടും. മുമ്പ് അമ്പലപ്പുഴ പാല്‍പ്പായസം ആചാരപരമായി അറിയപ്പെട്ടത് ഗോപാലകഷായം എന്നാണെന്നും ഈ ലേബലിലായിരിക്കും ഇനി പ്രസാദം വിതരണം ചെയ്യുകയെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ പറഞ്ഞു.

മാറ്റാരും ഈ പേര് ഉപയോഗിക്കരുതെന്ന് വ്യവസ്ഥ ചെയ്യുമെന്നും എ പദ്മകുമാര്‍ അറിയിച്ചു. അമ്പലപ്പുഴ പാല്‍പ്പായസം, തിരുവാര്‍പ്പ് ഉഷപ്പായസം, കൊട്ടാരക്കര ഉണ്ണിയപ്പം, ശബരിമല അപ്പം, അരവണ എന്നിവയ്ക്ക് പേറ്റന്റ് എടുക്കുമെന്നും പ്രസിഡന്റ് എ പദ്മകുമാര്‍ പറഞ്ഞു.

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ അമ്പലപ്പുഴ പാല്‍പ്പായസം ലോകപ്രസിദ്ധമാണ്. ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളിലൊന്നാണ് പാല്‍പ്പായസം.

Exit mobile version