പത്തനംതിട്ട: ശബരിമലയിലെ പോലീസ് നടപടിക്ക് എതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സന്നിധാനത്ത് മഴ പെയ്തപ്പോള്‍ പന്തലില്‍ കയറി നിന്നവരെയാണ് അറസ്റ്റു ചെയ്തതെന്നാണ് രമേശ് ചെന്നിത്തല പറഞ്ഞത്.
‘തീര്‍ച്ചയായിട്ടും പോലീസിന്റെ വീഴ്ചയല്ല, കൈകടത്തലാണിത്. ഇത് പോലീസ് ചെയ്യുന്ന തെറ്റാണ്. ഇവിടെ എന്താണ് നടക്കുന്നത്. ഈ നാട്ടിലെ ഭക്തജനങ്ങള്‍ക്ക് ശബരിമലയിലേക്ക് പോകണ്ടേ.’ എന്നാണ് രമേശ് ചെന്നിത്തല ചോദിച്ചത്.
ഞങ്ങളെകൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ പറയിക്കരുത്. ഭക്തജനങ്ങള്‍ മഴ പെയ്തപ്പോള്‍ പന്തലില്‍ കയറി ഇരുന്നതാണോ തെറ്റ്? അവരെ അവിടെനിന്നും അറസ്റ്റു ചെയ്തുകൊണ്ടുപോകുന്നത് ശരിയാണോ? ഇതേത് കാലമാണ്. ഇതെന്താ നടക്കുന്നത് ഇവിടെ?’ ഹിറ്റ്ലറുടെ ഭരണമാണോ കേരളത്തില്‍ നടക്കുന്നത്. പിണറായി വിജയന് ഹിറ്റ്ലറാകാന്‍ ശ്രമിക്കുകയാണ്. ‘എന്നും ചെന്നിത്തല പറഞ്ഞു.
ശരിയായ നടപടിയല്ല ഇത്. അക്രമകാരികളെ അവര്‍ അറസ്റ്റു ചെയ്യട്ടേ. അതിനാര്‍ക്കും പ്രതിഷേധമില്ല. സാധാരണ നിരപപരാധികളായ, ബിജെപിക്കാരല്ലാത്ത ഭക്തജനങ്ങള്‍ക്ക് ദര്‍ശനം നടത്താനുള്ള അവകാശമില്ലേ ഈ നാട്ടില്‍.എല്ലാവരേയും ബിെപിയിലേക്ക് റിക്രൂട്ട് ചെയ്യാനുള്ള കാര്യമാണോ ഈ സര്‍ക്കാര്‍ ചെയ്യുന്നതെന്നും ചെന്നിത്തല ചോദിച്ചു.
Discussion about this post