തിരുവനന്തപുരം: തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ സംഘടിപ്പിച്ച ശ്രീചിത്തിര തിരുനാള്‍ സ്മാരക സംഗീത നാട്യകലാകേന്ദ്രത്തിന്റെ അനന്തപുരി നൃത്തോത്സവ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുത്ത് മന്ത്രി എകെ ബാലന്.
കഴിഞ്ഞ വര്‍ഷത്തെ സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പിന് അര്‍ഹയായ പ്രക്ഷേപണ കലയുടെ വിസ്മയമായിരുന്ന സിഎസ് രാധാദേവിയെയും കഥകളി രംഗത്തെ പ്രമുഖനടനും അധ്യാപകനുമായ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിയെയും ചടങ്ങില്‍ ആദരിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്. അതോടൊപ്പം അനന്തപുരി നൃത്ത സംഗീതോത്സവത്തിന്റെ ഭാഗമായി നൃത്ത സംഗീത മത്സരങ്ങളില്‍ വിജയികളായ കൊച്ചുകലാകാരന്മാരെയും പ്രത്യേകം അഭിനനന്ദിക്കുന്നുവെന്നും മന്ത്രി കുറിച്ചു. ശ്രീ ചിത്തിര തിരുനാള്‍ സംഗീത നാട്യകലാകേന്ദ്രത്തിന് തുടര്‍ന്നും നല്ല പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
തിരുവനന്തപുരം അയ്യങ്കാളി ഹാളില്‍ സംഘടിപ്പിച്ച ശ്രീചിത്തിര തിരുനാള്‍ സ്മാരക സംഗീത നാട്യകലാകേന്ദ്രത്തിന്റെ അനന്തപുരി നൃത്തോത്സവ അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുത്തു. കഴിഞ്ഞ വര്‍ഷത്തെ സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പിന് അര്‍ഹയായ പ്രക്ഷേപണ കലയുടെ വിസ്മയമായിരുന്ന ശ്രീമതി സിഎസ് രാധാദേവിയെയും കഥകളി രംഗത്തെ പ്രമുഖനടനും അധ്യാപകനുമായ നെല്ലിയോട് വാസുദേവന്‍ നമ്പൂതിരിയെയും ചടങ്ങില്‍ ആദരിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ട്. അതോടൊപ്പം അനന്തപുരി നൃത്ത സംഗീതോത്സവത്തിന്റെ ഭാഗമായി നൃത്ത സംഗീത മത്സരങ്ങളില്‍ വിജയികളായ കൊച്ചുകലാകാരന്മാരെയും പ്രത്യേകം അഭിനനന്ദിക്കുന്നു. ശ്രീ ചിത്തിര തിരുനാള്‍ സംഗീത നാട്യകലാകേന്ദ്രത്തിന് തുടര്‍ന്നും നല്ല പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയട്ടെയെന്ന് ആശംസിക്കുന്നു.
Discussion about this post