തിരുവനന്തപുരം: കോഴിക്കോട്ടെ രണ്ട് സിപിഎം പ്രവർത്തകർക്കെതിരെ യുഎപിഎ ചുമത്തിയ സംഭവത്തിൽ മുഖ്യമന്ത്രി വിശദീകരണം തേടി. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റയെ ഫോണിൽ ബന്ധപ്പെട്ടാണ് മുഖ്യമന്ത്രി വിശദീകരണം തേടിയത്.
യുഎപിഎ നിയമത്തെ വ്യാപകമായി എതിർക്കുന്ന പാർട്ടിയാണ് സിപിഎം. നേരത്തെ സിപിഎം നേതാവ് പി ജയരാജനെതിരെ യുഎപിഎ ചുമത്തിയതിനേയും സിപിഎം ശക്തമായി പ്രതിരോധിച്ചിരുന്നു. യുഎപിഎ കരിനിയമമാണെന്നും സിപിഎം ആരോപിച്ചിരുന്നു.
കോഴിക്കോട് പന്തീരാങ്കാവിലെ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗങ്ങളായ അലൻ ഷുഹൈബ്, താഹ ഫസൽ എന്നിവരെ മാവോയിസ്റ്റുകളെ അനുകൂലിച്ചുള്ള ലഘുലേഖ വിതരണം ചെയ്തതിനാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവരിൽനിന്ന് നിരവധി ലഘുലേഖകൾ പിടിച്ചെടുത്തതായും പോലീസ് പറഞ്ഞു. വിദ്യാർത്ഥികളായ രണ്ടുപേരെയും പോലീസ് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തിയ സംഭവത്തിൽ സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്ററും രംഗത്തെത്തിയിരുന്നു.
Discussion about this post