മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണയില്‍ ഹാഷിഷ് ശേഖരവുമായി പിടിയിലായ കാസര്‍കോട് സ്വദേശി മുഹമ്മദ് ആഷിഖ് (25) ലക്ഷ്യം വച്ചത് ഖത്തറില്‍ നടക്കുന്ന ലോകക്കപ്പിനെത്തുന്ന വിദേശികളെയെന്ന് പോലീസ് കണ്ടെല്‍.
വിദേശ മാര്‍ക്കറ്റില്‍ ഒന്നരക്കോടി വിലമതിക്കുന്ന ഹാഷിഷാണ് ഇന്നലെ പെരിന്തല്‍മണ്ണയില്‍ നിന്ന് പിടികൂടിയത്. വിദേശത്തേക്ക് മയക്കുമരുന്ന് കയറ്റി അയക്കാന്‍ സംസ്ഥാനം കേന്ദ്രീകരിച്ച് വന്‍ലോപി തന്നെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
ബംഗുളുരു, കോഴിക്കോട്, കൊച്ചി, മംഗലാപുരം വിമാനത്താവളങ്ങള്‍ വഴിയാണ് ലഹരി കൈമാറ്റം നടക്കുന്നത്. മൂന്ന് ലക്ഷം രൂപവരെയും വിസയും ടിക്കറ്റുമടക്കം ഇടനിലക്കാര്‍ക്ക് മയക്കുമരുന്ന് മാഫിയ നല്‍കുമെന്നും പോലീസ് പറയുന്നു.
എംഡിഎംഎ, ബ്രൗണ്‍ഷുഗര്‍, ട്രമഡോള്‍ ടാബ്ലറ്റ്, കഞ്ചാവ്, കെമിക്കല്‍ മിക്‌സഡ് ഹാഷിഷ് തുടങ്ങിയ വീര്യം കൂടിയ മയക്കുമരുന്നുകളാണ് കൂടുതലായി വിദേശത്തേക്ക് എത്തിക്കുന്നത്. അതേസമയം, പോലീസ് പിടിയിലായ ആഷിഖ് ഒരുമാസമായി നിരീക്ഷണത്തിലായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി