പാലക്കാട്: വാളയാറില്‍ പെണ്‍കുട്ടികള്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി പ്രതിപക്ഷം. ദളിത് സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രോസിക്യൂഷന്റെയും പോലീസിന്റെയും വീഴ്ചകള്‍ എടുത്തുകാട്ടി വിധിപ്രസ്താവം പുറത്തുവന്നതിന് പിന്നാലെയാണ് യുഡിഎഫ് പ്രതിഷേധം കടുപ്പിക്കാന്‍ ഒരുങ്ങുന്നത്.
ഇതിന്റെ ഭാഗമായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്ന് വാളയാറിലെ സഹോദരിമാരുടെ വീട് സന്ദര്‍ശിക്കും. പ്രതിഷേധത്തിന്റെ ഭാഗമായി, തിങ്കളാഴ്ച മുല്ലപ്പള്ളി ഉപവാസം അനുഷ്ഠിക്കുമെന്നും കെപിസിസി അറിയിച്ചു.
അതേസമയം, വാളയാര്‍ കേസ് പുനരന്വേഷിക്കണം വേണമെന്ന് ആവശ്യപ്പെട്ട്
ബിജെപി നടത്തുന്ന നൂറു മണിക്കൂര്‍ സത്യാഗ്രഹസമരം ഇന്ന് സമാപിക്കും. സെക്രട്ടേറിയറ്റിന് മുന്നില്‍ ഒ രാജഗോപാല്‍ എംഎല്‍എ സമാപനം ഉദ്ഘാടനം ചെയ്യും.