തിരൂര്‍: മലപ്പുറം താനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനെ വെട്ടികൊലപ്പെടുത്തിയ സംഘത്തില്‍ ഉണ്ടായിരുന്നത് ഒമ്പത് പേരെന്ന് അറസ്റ്റിലായ പ്രതികള്‍ മൊഴി നല്കി. കേസിലെ നാല് പേരെ ഇന്നലെയാണ് പിടികൂടിയത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം ഏഴായി. ഇനി രണ്ട് പേരെയാണ് പിടികൂടാന്‍ ഉള്ളത്. അതേസമയം കേസില്‍ ബാക്കിയുള്ള പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി.
ചേമ്പാളീന്റെ പുരക്കല്‍ ഷഹദാദ് (24), ഏനീന്റെ പുരക്കല്‍ മുഹമ്മദ് സഫീര്‍ (26), ചേക്കാമടത്ത് മുഹമ്മദ് സഹവാസ് (26), പൗറകത്ത് സുഹൈല്‍ (28) എന്നിവരെയാണ് ഇന്നലെ രാത്രി പിടികൂടിയത്. ഇവരില്‍ നിന്നാണ് സംഘത്തിലുണ്ടായിരുന്നത് ഒമ്പത് പേരെന്ന് തെളിഞ്ഞത്.
ഇസ്ഹാക്കിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം പള്ളിപ്പറമ്പിലൂടെ ഓടി രക്ഷപ്പെടുകയും പിന്നീട് മൂന്ന് സംഘങ്ങളായി പിരിയുകയുമായിരുന്നുവെന്ന് കസ്റ്റഡിയില്‍ ഉള്ള പ്രതികള്‍ പറഞ്ഞു.
ലീഗുകാരുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സിപിഎം പ്രാദേശിക നേതാവ് ഷംസുവിനെ ആകമിച്ചതിന് പ്രതികാരമായാണ് ഇസ്ഹാക്കിനെ കൊലപ്പെടുത്തിയതെന്ന് ഇതുവരെ പിടിയാല പ്രതികള്‍ മൊഴി നല്കി.
വ്യാഴായ്ച്ച രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. വീടിന് തൊട്ടടുത്തുള്ള പള്ളിയില്‍ ജുമയ്ക്ക് കുന്നതിനിടെയാണ് നാലംഗ സംഘം ഇസ്ഹാഖിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. ശബ്ദം കേട്ട് ഇസ്ഹാഖിന്റെ വീട്ടുകാര്‍ എത്തിയതോടെ അക്രമികള്‍ ഓടി രക്ഷപെട്ടു. ഉടന്‍ തന്നെ ഇസ്ഹാഖിനെ തിരൂരിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Discussion about this post