മണിയാര്‍: ശബരിമലയില്‍ എത്തിയ അയ്യപ്പഭക്തരോട് പോലീസ് പെരുമാറുന്നത് തീവ്രവാദികളോടെന്ന പോലെയാണെന്ന് ശോഭാ സുരേന്ദ്രന്‍. പോലീസ് അയ്യപ്പന്‍ എന്ന നിലയില്‍ ആയിരുന്നു ഇത്രയും കാലം ശബരിമലയിലെ പോലീസ് കണ്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ സന്നിധാനത്ത് കാണുന്നത് പേപ്പട്ടികളെയെന്നും ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ പറഞ്ഞു.
ശബരിമലയിലെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ബിജെപി ആര്‍ എസ്എസ് പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനുകളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ആറന്‍മുളയില്‍ ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ആലപ്പുഴ മാന്നാറില്‍ പ്രകടനമായെത്തിയ പ്രതിഷേധക്കാര്‍ പോലീസ് വാഹനത്തിന്റെ ചില്ല് തകര്‍ത്തു. ആറന്‍മുള പോലീസ് സ്റ്റേഷനിലെ പ്രതിഷേധത്തിനു ശേഷം ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എപത്മകുമാറിന്റെ വീടും ഉപരോധിച്ചു. യുവമോര്‍ച്ച സംസ്ഥാനാധ്യക്ഷന്‍ പ്രകാശ് ബാബുവടക്കമുള്ള പ്രവര്‍ത്തകരും ഉപരോധത്തില്‍ പങ്കെടുത്തു.