പാലക്കാട്; അട്ടപ്പാടിയില്‍ മാവോയിസ്റ്റുകളും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ ദൃശ്യം പുറത്തുവിട്ട്. ചൊവ്വാഴ്ച ആദ്യം കൊല്ലപ്പെട്ടവരുടെ ഇന്‍ക്വസ്റ്റ് നടക്കവെയുണ്ടായ ഏറ്റമുട്ടലിന്റെ ദൃശ്യങ്ങളാണ് പോലീസ് പുറത്തുവിട്ടത്. സംഭവത്തിന് പിന്നാലെ നിരവധി ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് പോലീസ് വീഡിയോ പുറത്തുവിട്ടത്.
വെടിയേല്ക്കാതിരിക്കാനായി പോലീസുകാര്‍ നിലത്ത് പതുങ്ങിയിരിക്കുന്നതും, വെടിവെപ്പിന്റെ ശബ്ദവും ദൃശ്യങ്ങളിലുണ്ട്. ഈ വെടിവെപ്പില്‍ ഒരു മാവോവാദി കൊല്ലപ്പെട്ടിരുന്നു. പോലീസുകാര്‍, റവന്യൂ ഉദ്യോഗസ്ഥര്‍, സമീപവാസികള്‍ എന്നിവരാണ് ദൃശ്യങ്ങളിലുള്ളത്.
അതേസമയം ആദ്യ ദിവസത്തെ ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ആദ്യ ദിവസത്തെ ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.കൂടുതല്‍ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും അവ ഇപ്പോള്‍ പുറത്തുവിടാന്‍ കഴിയില്ലെന്നും പോലീസ് പറഞ്ഞു.
അട്ടപ്പാടിയിലുണ്ടായ വെടിവെപ്പില്‍ നാല് മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. മണിവാസകം, കര്‍ണാടക സ്വദേശി സുരേഷ്, തമിഴ്നാട് സ്വദേശികളായ രമ, കാര്‍ത്തി എന്നിവരാണ് കൊല്ലപ്പെട്ടത്.
Discussion about this post