തിരുവനന്തപുരം: മന്ത്രി എകെ ബാലന് നേരെ കരിങ്കൊടി കാട്ടി കെഎസ്‌യു പ്രതിഷേധം. വാളയാര്‍ സംഭവത്തില്‍ പ്രതിഷേധിച്ചാണ് കെഎസ്‌യു മന്ത്രിക്ക് നേരെ കരിങ്കൊടി കാട്ടിയത്. സംഭവത്തില്‍ മൂന്ന് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. പ്രതിഷേധത്തിനിടെ വഴിയാത്രക്കാരിയായ സ്ത്രീയ്ക്ക് പരിക്കേറ്റു.
നിയമസഭാസമ്മേളനത്തിന് പോവുകായിരുന്ന മന്ത്രിയെ തിരുവനന്തപുരം നഗരസഭാമന്ദിരത്തിന് മുന്നിലെ റോഡില്‍ വെച്ച് തടഞ്ഞു നിര്‍ത്തി അഞ്ച് കെഎസ് യു പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് കരിങ്കൊടി കാണിച്ചത്. തുടര്‍ന്ന് പോലീസ് ഇടപെട്ടതോടെ രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടു. മൂന്ന് പേരെ അറസ്റ്റ് ചെയ്ത് നീക്കി.
രാവിലെ എട്ടേമുക്കാലോടെയായിരുന്നു സംഭവം. കെഎസ് യു പ്രതിഷേധത്തിനിടെ വഴിയാത്രക്കാരിയായ ഒരു സ്ത്രീയ്ക്ക് പരിക്കേറ്റു. ഇവരെ പോലീസ് പിന്നീട് ആശുപത്രിയിലേക്ക് കൊണ്ടു പോയി.
Discussion about this post