കോഴിക്കോട്: ലക്ഷദ്വീപ് മേഖലയില്‍ രൂപംകൊണ്ട മഹ ചുഴലിക്കാറ്റ് കേരളതീരം വിട്ടു. ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിച്ച് വടക്ക്- പടിഞ്ഞാറന്‍ ദിശയിലേക്ക് നീങ്ങുന്നതായാണ് റിപ്പോര്‍ട്ട്. ഇതോടെ കേരളത്തില്‍ മഴ കുറയുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ അറിയിക്കുന്നത്. എന്നാല്‍ കേരളത്തിലെ തീരമേഖലയിലും മലയോരമേഖലയിലും ചിലനേരങ്ങളില്‍ ശക്തമായ കാറ്റുവീശാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ പറയുന്നു.
മഹ കേരളത്തില്‍ നിന്ന് 500 കിലോമീറ്റര്‍ അകലേക്ക് മാറി കര്‍ണാടക, ഗോവ മേഖലയിലാണുള്ളത്. കൂടുതല്‍ ശക്തിയാര്‍ജിച്ച് ഇത് ഒമാന്‍ തീരത്തേക്ക് പോകും. ഉഡുപ്പിയിലും പനാജിയിലുമടക്കം ഇന്ന് കനത്ത മഴക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 140 കിലോമീറ്റര്‍ വരെയാണ് ഇന്ന് ചുഴലിക്കാറ്റിന്റെ വേഗത.
വെള്ളിയാഴ്ച മധ്യകിഴക്ക് അറബിക്കടലില്‍ മണിക്കൂറില്‍ 120 മുതല്‍ 145 കിലോമീറ്റര്‍വരെ വേഗത്തില്‍ അതിശക്തമായ കാറ്റുവീശാന്‍ സാധ്യതയുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രതയും അതിതീവ്രമഴയ്ക്ക് സാധ്യതയുള്ള ലക്ഷദ്വീപില്‍ ചുവപ്പ് ജാഗ്രതയും നല്‍കിയിട്ടുണ്ട്.
Discussion about this post