തിരുവനന്തപുരം: നിരത്തുകളിലെ ക്യാമറകളില്‍ നമ്പര്‍ പ്ലേറ്റ് കുടുങ്ങില്ലെന്ന് കരുതി ഗതാഗതനിയമം ലംഘിക്കുന്നവരെ കുടുക്കാന്‍ നിരത്തുകളില്‍ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റ് തിരിച്ചറിയുന്ന ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റെക്കഗ്‌നീഷന്‍ (എഎന്‍പിആര്‍) ക്യാമറകള്‍ സ്ഥാപിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. ഇവ സ്ഥാപിക്കുന്നത് അപകടത്തിനും അതിവേഗത്തിനും സാധ്യതയുള്ള ഇടങ്ങളിലായിരിക്കും.
ഹെല്‍മെറ്റ് ഇല്ലാതെ വാഹനമോടിക്കുന്നവരെ തിരിച്ചറിയാനും ചുവപ്പുസിഗ്‌നല്‍ മറികടക്കുന്ന വാഹനങ്ങള്‍ കണ്ടെത്താനും ക്യാമറകള്‍ സ്ഥാപിക്കും. ഇവ സ്ഥാപിക്കുന്നതിലൂടെ ഗതാഗതനിയമം ലംഘിക്കുന്ന വാഹനങ്ങളുടെയും വിവരങ്ങള്‍ ഓട്ടോമാറ്റിക്കായി തന്നെ കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലെത്തുകയും അവിടെനിന്ന് കുറ്റക്കാര്‍ക്ക് പിഴയടയ്ക്കാനുള്ള ചെലാനുകള്‍ വിതരണംചെയ്യുകയും ചെയ്യും.
റോഡുകളുടെ അവസ്ഥ, റോഡുകളുടെ വിവരങ്ങള്‍ തുടങ്ങിയവയും വാഹനയാത്രക്കാര്‍ക്ക് ലഭിക്കുന്ന തരത്തില്‍ പൂര്‍ണമായും ഡിജിറ്റലായ നിയന്ത്രണ സംവിധാനമാണ് ഉദ്ദേശിക്കുന്നത്. ഇതിനായി സര്‍ക്കാര്‍ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ നോഡല്‍ ഏജന്‍സിയായി ഏഴംഗസംഘത്തെ നിയോഗിച്ചിട്ടുണ്ട്.
Discussion about this post