തിരുവനന്തപുരം: കെഎഎസ്(കേരളാ ഭരണ സര്‍വീസ്) യാഥാര്‍ത്ഥ്യമാവുന്നു. സംസ്ഥാനത്തെ ചെറുപ്പക്കാര്‍ക്ക് പിഎസ്‌സിയുടെ കേരളപ്പിറവി സമ്മാനമായി ഇന്ന് ആദ്യ വിജ്ഞാപനം പ്രസിദ്ധീകരിക്കും. വൈകീട്ട് മൂന്ന് മണിക്ക് വിജ്ഞാപനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം പിഎസ്‌സി ആസ്ഥാനത്ത് വെച്ച് ചെയര്‍മാന്‍ എംകെ സക്കീര്‍ നടത്തും. പരീക്ഷാഘടന, പാഠ്യപദ്ധതി എന്നിവ ഉള്‍പ്പെടുത്തിയാണ് വിജ്ഞാപനം പ്രസിദ്ധീകരിക്കുന്നത്.
ആദ്യ ബാച്ച് റാങ്ക്പട്ടിക 2020 നവംബര്‍ ഒന്നിനു തയ്യാറാകുന്ന വിധത്തിലാണ് തെരഞ്ഞെടുപ്പിന്റെ സമയക്രമം നിശ്ചയിച്ചിരിക്കുന്നത്. ഇതിലേക്ക് അപേക്ഷിക്കാന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് ഒരു മാസത്തോളം സമയം നല്‍കും. പ്രാഥമിക പരീക്ഷ 2020 ഫെബ്രുവരിയിലാണ് നടക്കുക. മെയിന്‍ പരീക്ഷയുടെയും അഭിമുഖത്തിന്റെയും സമയം പിന്നീട് അറിയിക്കും. ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത.
വിജ്ഞാപനത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം പിഎസ്‌സി ആസ്ഥാനത്ത് വെച്ച് ചെയര്‍മാന്‍ എംകെ സക്കീര്‍ നടത്തിയതിനു ശേഷം ഇത് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. കേരളത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പിഎസ്‌സിയുടെ കേരളപ്പിറവി സമ്മാനമാണിതെന്നാണ് ചെയര്‍മാന്‍ എംകെ സക്കീര്‍ പറഞ്ഞത്.