മലപ്പുറം: മലപ്പുറം താനൂരില്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പ്രതികള്‍ കൂടി പിടിയില്‍. ഒന്നാം പ്രതി അഞ്ചുടി സ്വദേശി മുഫീസ്, നാലാം പ്രതി മഷ്ഹൂദ്, അഞ്ചാം പ്രതി താഹ എന്നിവരെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. ആകെ ഒമ്പത് പ്രതികളാണ് കേസിലുള്ളത്.
കൊലയ്ക്ക് പിന്നില്‍ സിപിഐഎം ആണെന്ന് മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ നേരത്തെ തന്നെ ആരോപിച്ചിരുന്നു. എന്നാല്‍ കൊലപാതകത്തില്‍ സിപിഐഎമ്മിന് പങ്കില്ലെന്നും വ്യക്തി വൈരാഗ്യം ആയിരിക്കാം കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് സിപിഐഎം മലപ്പുറം ജില്ലാ നേതൃത്വംത്തിന്റെ വിശദീകരണം.
വ്യാഴായ്ച്ച രാത്രിയാണ് മുസ്ലീം ലീഗ് പ്രവര്‍ത്തകനായ ഇസ്ഹാഖ് കൊല്ലപ്പെട്ടത്. വീടിന് തൊട്ടടുത്തുള്ള പള്ളിയില്‍ ജുമയ്ക്ക് പോകുന്നതിനിടെയാണ് നാലംഗ സംഘം ഇസ്ഹാഖിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചത്. ശബ്ദം കേട്ട് ഇസ്ഹാഖിന്റെ വീട്ടുകാര്‍ എത്തിയതോടെ അക്രമികള്‍ ഓടി രക്ഷപെട്ടു. ഉടന്‍ തന്നെ ഇസ്ഹാഖിനെ തിരൂരിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന് രക്ഷിക്കാനായില്ല.
Discussion about this post