ഇടുക്കി: അണക്കെട്ടില്‍ വെള്ളത്തിന്റെ അളവ് ഉയരുന്ന സാഹചര്യത്തില്‍ കല്ലാര്‍കുട്ടി അണക്കെട്ടിന്റെ ഷട്ടറുകള്‍ നാളെ രാവിലെ ഉയര്‍ത്തുമെന്ന് അധികൃതര്‍. ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
നാളെ രാവിലെ എട്ട് മണിക്കാണ് ഷട്ടറുകള്‍ ഉയര്‍ത്തുന്നത്. രണ്ട് ഷട്ടറുകള്‍ 30 സെ. മീറ്റര്‍ വീതമാകും ഉയര്‍ത്തുക. പെരിയാറിന്റെയും, മുതിരപ്പുഴയാറിന്റെയും തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കൂടാതെ തൃശ്ശൂര്‍ പെരിങ്ങല്‍കുത്തു ഡാമിന്റെ സ്ലൂയിസ് ഗേറ്റ് നാളെ തുറക്കുമെന്നും അറിയിച്ചിട്ടുണ്ട്.രാവിലെ 11 മണിക്ക് തുറക്കുമെന്നാണ് അറിയിപ്പ്. മുന്‍കരുതല്‍ നടപടിയായിട്ടാണ് സ്ലൂയിസ് ഗേറ്റ് തുറക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
Discussion about this post