തിരുവനന്തപുരം: മുതിര്‍ന്ന സിപിഐ നേതാവ് ഗുരുദാസ് ദാസ് ഗുപ്തയുടെ വിയോഗത്തില്‍ അനുശോചിച്ച് മന്ത്രി എകെ ബാലന്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം അനുശോചനം അറിയിച്ചത്. പ്രമുഖ ട്രേഡ് യൂണിയന് നേതാവും കഴിവുറ്റ പാര്‍ലമെന്റേറിയനുമായ ഗുരുദാസ് ദാസ് ഗുപ്തയുടെ നിര്യാണത്തില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുന്നുവെന്ന് മന്ത്രി കുറിച്ചു.
എഐടിയുസി യുടെ അഖിലേന്ത്യാ നേതാവായിരുന്ന അദ്ദേഹം തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും ജീവല്‍ പ്രശ്നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിച്ച് രാജ്യത്ത് ചര്‍ച്ചാ വിഷയമാക്കുന്നതില്‍ പ്രത്യേക കഴിവ് പ്രകടിപ്പിച്ചിരുന്നുവെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു.
അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും ട്രേഡ് യൂണിയന് പ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി ബാലന് കുറിച്ചു. ഇന്ന് രാവിലെ കൊല്‍ക്കത്തയില്‍ വെച്ചായിരുന്നു അന്ത്യം. ഹൃദയ വൃക്കരോഗ ബാധിതനായിരുന്ന ഗുരുദാസ് ദാസ് ഗുപ്ത ഏറെ നാളായി ചികിത്സയിലായിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;
പ്രമുഖ ട്രേഡ് യൂണിയന് നേതാവും കഴിവുറ്റ പാര്‍ലമെന്റേറിയനുമായ ശ്രീ. ഗുരുദാസ് ദാസ് ഗുപ്തയുടെ നിര്യാണത്തില്‍ അതിയായ ദുഃഖം രേഖപ്പെടുത്തുന്നു. എഐടിയുസി യുടെ അഖിലേന്ത്യാ നേതാവായിരുന്ന അദ്ദേഹം തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും ജീവല്‍ പ്രശ്നങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിച്ച് രാജ്യത്ത് ചര്‍ച്ചാ വിഷയമാക്കുന്നതില്‍ പ്രത്യേക കഴിവ് പ്രകടിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും ട്രേഡ് യൂണിയന് പ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു.
Discussion about this post