തിരുവനന്തപുരം: പിഎസ് ശ്രീധരന്‍പിള്ളയെ മിസോറാം ഗവര്‍ണറായി നിയമിച്ചതിനു പിന്നാലെ സംസ്ഥാന ബിജെപി അധ്യക്ഷ പദവിയിലേയ്ക്ക് അടുത്തത് ആര് എന്ന നിര്‍ണ്ണായക ചര്‍ച്ചകള്‍ നടക്കുകയാണ്. ഇപ്പോള്‍ സിനിമാ നടനും എംപിയുമായ സുരേഷ് ഗോപിയെ ബിജെപി ആഭ്യന്തരമന്ത്രി അമിത് ഷാ ഡല്‍ഹിയിലേയ്ക്ക് വിളിപ്പിച്ചിരിക്കുകയാണ്. ഇതോടെ സംസ്ഥാന ബിജെപി നേതൃത്വം ആകാംക്ഷയിലാണ്.
ഇന്നലെ ഡല്‍ഹിയില്‍ എത്തിയ സുരേഷ് ഗോപി അമിത്ഷായുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. സിനിമാ ചിത്രീകരണത്തിന്റെ തിരക്കുകളിലായിരുന്നു താരം. ഇതിനിടെയാണ് സുരേഷ് ഗോപിയെ അമിത് ഷാ ഡല്‍ഹിയിലേയ്ക്ക് വിളിപ്പിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് സുരേഷ് ഗോപി, കെ സുരേന്ദ്രന്‍, എംടി രമേശ്, ശോഭാ സുരേന്ദ്രന്‍ എന്നിവരുടെ പേരുകളാണ് ഉയര്‍ന്നു വരുന്നത്.
ഈ സാഹചര്യത്തിലാണ് താരം അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയത്. അതേസമയം സംസ്ഥാന അധ്യക്ഷപദവിയില്‍ സുരേഷ് ഗോപിയ്ക്ക് താത്പര്യമില്ലെങ്കില്‍ കേന്ദ്രമന്ത്രി സഭയില്‍ താരത്തെ ഉള്‍പ്പെടുത്തിയേക്കുമെന്നും വിവരമുണ്ട്.
Discussion about this post