കോട്ടയം: മാവോയിസ്റ്റ് വേട്ടയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിലപാടിനെ വിമര്‍ശിച്ച് ബിജെപി നേതാവ് എംടി രമേശ്. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മാവോയിസ്റ്റുകളെ മഹത്വവല്‍ക്കരിക്കുകയാണെന്നും, മാവോയിസ്റ്റുകളെ മഹത്വവല്‍ക്കരിക്കാനുള്ള ചില കേന്ദ്രങ്ങളുടെ ശ്രമം പ്രതിഷേധാര്‍ഹമാണെന്നും എംടി രമേശ് വിമര്‍ശിച്ചു. സംസ്ഥാന സര്‍ക്കാര്‍ മാവോയിസ്റ്റുകളെ വളരാന്‍ അനുവദിച്ചുവെന്നും എംടി രമേശ് കുറ്റപ്പെടുത്തി.
മാവോയിസ്റ്റുകള്‍ക്ക് അന്താരാഷ്ട്ര ബന്ധമാണുള്ളത്. രാജ്യത്തിന് എതിരായി സായുധ കലാപത്തിന് ആഹ്വാനം ചെയ്യുന്നവരാണ് മാവോയിസ്റ്റുകള്‍. മാവോയിസ്റ്റുകളെ മഹത്വവല്‍ക്കരിക്കാനുള്ള ശ്രമങ്ങള്‍ അപകടകരമാണെന്നും എംടി രമേശ് പറഞ്ഞു. മാവോയിസ്റ്റുകളെ സംബന്ധിച്ച് ചെന്നിത്തലയുടെ അഭിപ്രായമാണോ എഐസിസിക്കുമെന്ന് വ്യക്തമാക്കണമെന്നും എംടി രമേശ് കൂട്ടിച്ചേര്‍ത്തു.
രാജ്യസുരക്ഷയെ രാഷ്ട്രീയവുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ല. മാവോയിസ്റ്റുകളുടെ പ്രവര്‍ത്തനത്തെ പറ്റി സര്‍ക്കാര്‍ ധവളപത്രം ഇറക്കണമെന്നും എംടി രമേശ് ആവശ്യപ്പെട്ടു.
Discussion about this post