തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുള്ളതിനാല്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ ജാഗ്രതാ നിര്‍ദേശവുമായി തിരുവനന്തപുരം ജില്ലാ ഭരണകൂടം. ബീച്ചുകളിലേക്കുള്ള സന്ദര്‍ശനം ഒഴിവാക്കണുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
ജില്ലയിലെ മലയോര മേഖലകളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. ആവശ്യമെങ്കില്‍ റവന്യു അധികാരികളുടെ സഹായം തേടണം. അവരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.
ലക്ഷദ്വീപ് തീരത്തായി ന്യൂനമര്‍ദ്ദം ശക്തിപ്പെടുന്നതിനാല്‍ അടുത്ത രണ്ട് ദിവസങ്ങളില്‍ കേരളത്തിലും ലക്ഷദ്വീപിലും ശക്തമായ കാറ്റിനും മഴക്കും സാധ്യത. ചുഴലിക്കാറ്റ് വീശാനും സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഇന്ന് രാത്രി അതിശക്തമായ കാറ്റിന് സാധ്യതയുള്ള സാഹചര്യത്തില്‍ രാത്രി എട്ടുമുതല്‍ രാവിലെ ആറുവരെ ഹൈറേഞ്ചിലേക്കുള്ള ഗതാഗതം നിയന്ത്രിക്കുമെന്ന് ദേവികുളം തഹസില്‍ദാര്‍ അറിയിച്ചു.
Discussion about this post