പത്തനംതിട്ട: ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള. നാളെ കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തോടൊപ്പം മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ള എംഎല്‍എമാരും ബിജെപിയുടെ ഉന്നത നേതാക്കളും മലകയറും. സര്‍ക്കാരിന് തടയാന്‍ ധൈര്യം ഉണ്ടെങ്കില്‍ സര്‍ക്കാര്‍ തടയട്ടെ. ദേശീയ പാര്‍ട്ടിയായ ബിജെപിയോട് പോരാടാന്‍ സിപിഎമ്മിന് ശേഷിയില്ലെന്ന് ഓര്‍ക്കണമെന്നും ശ്രീധരന് പിള്ള പറഞ്ഞു.
ഡിജിപി വരത്തനാണ്. ഇവിടെത്തെ ആചാരങ്ങള്‍ അറിയില്ല. അതുകൊണ്ടാണ് ഇതുവരെ പോലീസിനെ സ്വാമിയെന്നു വിളിച്ചുകൊണ്ടിരുന്നത് ഇനിമുതല്‍ വേണ്ടെന്ന് പറഞ്ഞതെന്നും ശ്രീധരന് പിള്ള പറഞ്ഞു.
സര്‍ക്കാര്‍ സമ്മതിച്ചാല്‍ ശബരിമലയിലും പമ്പയിലും എല്ലാവിധ അടിസ്ഥാന സൗകര്യവും ബിജെപിയുടെ വോളണ്ടിയര്‍മാര്‍ നല്‍കും. നിലവിലുള്ള സാഹചര്യങ്ങള്‍ കേന്ദ്രത്തെ ധരിപ്പിച്ചു നിയമപരമായ നടപടികളിലേക്കു നീങ്ങുമെന്നും ശ്രീധരന് പിള്ള പറഞ്ഞു. പത്തനംതിട്ടയില്‍ സായാഹ്ന ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷന്‍
Discussion about this post