അയ്യപ്പസന്നിധിയില്‍ ആദ്യമധുരം നുകര്‍ന്ന് ഉണ്ണിയും കണ്ണനും; വിവാദങ്ങള്‍ക്കിടെ കൗതുകക്കാഴ്ചയായി ഇരട്ടക്കുട്ടികളുടെ ചോറൂണ്

പമ്പ: യുവതീ പ്രവേശനം സംബന്ധിച്ച പ്രതിഷേധങ്ങള്‍ക്കും വിവാദങ്ങള്‍ക്കുമിടയില്‍ അയ്യപ്പന്റെ മുന്നിലെത്തി നാവില്‍ ആദ്യമധുരം നുകര്‍ന്ന് കുഞ്ഞയ്യപ്പന്മാരായ ഉണ്ണിയും കണ്ണനും.

സന്നിധാനത്തെ കൗതുകമുണര്‍ത്തുന്ന കാഴ്ചയായി പെരുമ്പാവൂരില്‍ നിന്നെത്തിയ ഇരട്ടക്കുട്ടികളുടെ ചോറൂണ്. പതിനഞ്ചുവര്‍ഷത്തെ കാത്തിരിപ്പിന് ശേഷമുണ്ടായ കുഞ്ഞുങ്ങളാണ് ഉണ്ണിയും കണ്ണനും.

യുവതീപ്രവേശനത്തിന് സുപ്രീംകോടതി വിധിയുണ്ടെങ്കിലും അമ്മയെ പമ്പയിലിരുത്തി മുത്തച്ഛന്റെയും മുത്തശ്ശിയുടെയും ഒപ്പമാണ് ഇരുവരും ചോറൂണിനായി ആദ്യമായി മലകയറിയെത്തിയത്.

Exit mobile version