പാലക്കാട്: എലവഞ്ചേരി കൃഷ്ണനെഴുത്തച്ഛന്‍ ലോ കോളേജിലെ വിദ്യാത്ഥിനികള്‍ക്ക് ഭക്ഷ്യവിഷബാധ. വനിത ഹോസ്റ്റലില്‍ നിന്നും ഭക്ഷണം കഴിച്ച വിദ്യാത്ഥിനികള്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. വിദ്യാത്ഥിനികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി ചോറും, കറിയും, ഗ്രീന്‍പീസും കഴിച്ച എട്ട് വിദ്യാത്ഥിനികള്‍ക്കാണ് ഭക്ഷ്യവിഷബാധ ഏറ്റത്. ചര്‍ദ്ദിയാണ് പ്രധാന പ്രശ്‌നം. ഇന്ന് രാവിലെയാണ് വിദ്യാത്ഥിനികളെ നെന്മാറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്.
ഭക്ഷണത്തില്‍ പാറ്റയെ കണ്ടിരുന്നതായി വിദ്യാത്ഥിനികള്‍ പറഞ്ഞു. മുപ്പതിലധികം കുട്ടികള്‍ ഭക്ഷണം കഴിച്ചിരുന്നെങ്കിലും 8 പേര്‍ക്ക് മാത്രമെ ഭക്ഷ്യവിഷബാധയേറ്റത്.
Discussion about this post