മുംബൈ: അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് ഇല്ലെങ്കില്‍ ബാങ്ക് പിഴ ഈടാക്കുന്നത് ജനങ്ങളെ വലയ്ക്കാറുണ്ട്. അതിനാല്‍ പലപ്പോഴും വളരെ ബുദ്ധിമുട്ടിയാണ് പലരും മിനിമം ബാലന്‍സ് നിലനിര്‍ത്തുന്നത്. എന്നാല്‍ മിനിമം ബാലന്‍സില്‍ പരിധിയില്ലാതെ അക്കൗണ്ടുകള്‍ അനുവദിക്കുന്ന ബാങ്കുകളുമുണ്ട്.
അത്തരത്തിലുള്ള എട്ട് ബാങ്കുകളെ പരിചയപ്പെടാം.
1 ആക്സിസ് ബാങ്ക് സ്മോള്‍ ബേസിക് സേവിങ്സ് അക്കൗണ്ട്
2 എസ്ബിഐ ബേസിക് സേവിങ്സ് ബാങ്ക് അക്കൗണ്ട്
3 ഐസിഐസിഐ ബേസിക് സേവിങ്സ് അക്കൗണ്ട്
4 എച്ച്ഡിഎഫ്സി ബിഎസ്ബിഡിഎ സ്മോള്‍ സേവിങ്സ് അക്കൗണ്ട്
5 സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക്സ് ബേസിക് ബാങ്കിങ് അക്കൗണ്ട്
6 ഇന്‍ഡസ് സ്മോള്‍ സേവിങ്സ് അക്കൗണ്ട്
7 ആര്‍ബിഎല്‍ ബാങ്ക്സ് അബാകസ് ഡിജിറ്റല്‍ സേവിങ്സ് അക്കൗണ്ട്
8 ഐഡിഎഫ്സി ബാങ്ക് പ്രദാം- സേവിങ്സ് അക്കൗണ്ട്
ഈ ബാങ്കുകളില്‍ സീറോ ബാലന്‍സ് അക്കൗണ്ടുകള്‍ അനുവദിക്കുന്നുണ്ട്. കൂടാതെ ഇത്തരം അക്കൗണ്ടുകളില്‍ എടിഎം/ ഡേബിറ്റ് കാര്‍ഡ് ചാര്‍ജും ഇല്ല. ഈ സീറോബാലന്‍സ് അക്കൗണ്ട് ഉപയോഗിക്കുന്ന ഇടപാടുകാര്‍ക്ക് സൗജന്യമായി പാസ്ബുക്കും ചെക്ക് ബുക്കും ലഭ്യമാക്കും.
നെറ്റ് ബാങ്കിങ് സൗജന്യമാണ്. എന്നാല്‍ ചില അക്കൗണ്ടുകള്‍ക്ക് പ്രതിമാസം ചെയ്യാന്‍ കഴിയുന്ന ഇടപാടുകള്‍ക്ക് പരിധിയുണ്ട്.
Discussion about this post