വാളയാര്‍ കേസ്; അന്വേഷണ ഉദ്യോഗസ്ഥര്‍ ബോധപൂര്‍വ്വം കേസില്‍ വീഴ്ച വരുത്തിയെന്ന ആരോപണവുമായി മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍

അന്വേഷണ ഉദ്യോഗസ്ഥര്‍ ബോധപൂര്‍വ്വം കേസില്‍ വീഴ്ച വരുത്തിയെന്നാണ് ആരോപണം.

പാലക്കാട്: വാളയാര്‍ പീഡന കേസില്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണവുമായി മുന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജലജ മാധവന്‍ രംഗത്ത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ബോധപൂര്‍വ്വം കേസില്‍ വീഴ്ച വരുത്തിയെന്നാണ് ആരോപണം. തെളിവുകള്‍ കുറവായതിനാല്‍ കേസ് ദുര്‍ബലമെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ നിരവധി തവണ അറിയിച്ചതാണെന്ന് അവര്‍ പറഞ്ഞു.

വാളയാര്‍ പീഡന കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യം മുന്നോട്ടുവെച്ച ഉടനെ, തന്നെ പ്രോസിക്യൂട്ടര്‍ സ്ഥാനത്തുനിന്നും മാറ്റിയതായും, അന്വേഷണ ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഹാജരാകാത്തതിനാല്‍ കേസ് പലതവണ മാറ്റി വെക്കേണ്ട സാഹചര്യമുണ്ടായതായും അവര്‍ ആരോപിക്കുന്നു.

കോടതിയില്‍ കേസ് എടുക്കുമ്പോള്‍ സീന്‍ മഹസര്‍ പോലും പോലീസ് ഉദ്യോഗസ്ഥര്‍ കൊണ്ടുവന്നില്ലെന്നും പബ്ലിക് പ്രോസിക്യുട്ടര്‍ കുറ്റപ്പെടുത്തി.

Exit mobile version