കൊച്ചി: വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി നിഷേധിച്ച സംഭവത്തില്‍ വികാരാധീനനായി നടന്‍ സാജു നവോദയ. വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി നിഷേധിച്ചതിനെതിരെ ചെറുപ്പക്കാര്‍ തെരുവ് നാടകം നടത്തിയപ്പോഴായിരുന്നു സാജു നവോദയുടെ പ്രതികരണം. നവജിത്ത് നാരായണന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
ഇതിലാണ് താരം തന്റെ ജീവിതത്തോട് സാമ്യപ്പെടുത്തി വാളയാര്‍ വിഷയത്തില്‍ പ്രതികരണം അറിയിച്ചത്. ‘പതിനെട്ട് വര്‍ഷമായി കുട്ടികളില്ലാത്തതിന്റെ വിഷമത്തിലാണ് താന്‍. കുഞ്ഞുങ്ങള്‍ക്കായുളള പ്രാര്‍ത്ഥനയിലാണ്. എന്നാല്‍ വാളയാറിലേതു പോലുളള സംഭവങ്ങള്‍ കേള്‍ക്കുമ്പോള്‍ കുഞ്ഞുങ്ങളില്ലാത്തതാണ് നല്ലതെന്ന് തോന്നിപ്പോകുന്നു’ നിറകണ്ണുകളോടെ സാജു പറയുന്നു.
ആ കുട്ടികള്‍ക്ക് നീതിലഭിക്കണമമെന്നും സാജു കൂട്ടിച്ചേര്‍ത്തു. ആണെന്നോ പെണ്ണെന്നോ വ്യത്യാസമില്ലാതെയാണ് ഇവര്‍ ചെയ്യുന്നത്. ഇവരൊക്കെ മനുഷ്യന്മാരായി ജനിച്ചത് തന്നെ കഷ്ടമെന്നും സാജു തുറന്നടിച്ചു. വ്യക്തമായ രാഷ്ട്രീയ ചിന്തയുള്ള ആളാണ് ഞാന്‍. ഒരു രാഷ്ട്രീയപാര്‍ട്ടിക്കും എതിരല്ല. പക്ഷേ ആ കുട്ടികള്‍ക്കു നീതി ലഭിക്കണം. കലാകാരന്‍ എന്ന നിലയില്‍ തനിക്കു ചെയ്യാന്‍ കഴിയുന്ന കാര്യമാണ് പ്രതിഷേധ കൂട്ടായ്മയില്‍ പങ്കെടുത്തതെന്നും താരം കൂട്ടിച്ചേര്‍ത്തു. അതേസമയം വാളയാര്‍ പീഡനക്കേസില്‍ പാലക്കാട് പോക്‌സോ കോടതി പ്രതികളെ വെറുതെ വിട്ട വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.
Discussion about this post