തിരുമല: ആലപ്പുഴ തിരുമലയില്‍ ഒരു നാടിനെ കണ്ണീരിലാഴ്ത്തി ഒരു വയസുകാരിക്ക് ദാരുണാന്ത്യം. ഒരു വയസ് മാത്രം പ്രായമായ പെണ്‍കുട്ടി മുലപ്പാല്‍ നെറുകയില്‍ കയറി മരിച്ചു. കോളിശേരിയില്‍ നിഥിന്റെ മകള്‍ നിള (1) യാണ് മരിച്ചത്.
രാത്രി അമ്മയോടൊപ്പം കിടന്നുറങ്ങുകയായിരുന്നു നിള. മുലപ്പാല്‍ നെറുകയില്‍ കയറിയതോടെ അബോധാവസ്ഥയിലായ നിളയെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു.
ആലപ്പുഴ തിരുമല വാര്‍ഡിലാണ് നാടിനെ നടുക്കിയ ദുരന്തം ഉണ്ടായത്.
Discussion about this post