പത്തനംതിട്ട: ശബരിമല വിഷയത്തില്‍ പ്രത്യക്ഷ സമരത്തില്‍ നിന്ന് എന്‍എസ്എസ് പിന്മാറി. വിധി നടപ്പാക്കാന്‍ ദേവസ്വം ബോര്‍ഡ് സാവകാശം തേടി കോടതിയെ സമീപിക്കുമെന്ന് അറിയച്ചതിനാലാണ് എന്‍എസ്എസ് പ്രത്യക്ഷ സമരത്തില്‍ നിന്ന് പിന്‍മാറുന്നത്.
ശബരിമലയില്‍ യുവതി പ്രവേശനത്തിനെതിരായ സമരത്തിന് ആദ്യഘട്ടത്തില്‍ ചുക്കാന്‍ പിടിച്ചത് എന്‍എസ്എസ് ആയിരുന്നു. പുനപരിശോധനാ ഹര്‍ജി നല്‍കാന്‍ സര്‍ക്കാരോ ദേവസ്വം ബോര്‍ഡോ തയാറാകാതിരുന്നതാണ് എന്‍എസ്എസിനെ പ്രകോപിപ്പിച്ചത്. സമരം ശക്തമായതിന് പിന്നാലെയാ
എന്നാല്‍ ഇപ്പോള്‍ വിധി നടപ്പാക്കാന്‍ സാവകാശം തേടി കോടതിയെ സമീപിക്കാമെന്ന് അറിയച്ചതോടെ, പ്രത്യക്ഷ സമര രംഗത്തുനിന്ന് എന്‍എസ്എസ് പിന്മാറുകയായിരുന്നു. നിലവില്‍ പ്രത്യക്ഷ സമര രംഗത്ത് സംഘപരിവാര്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇതോടെ ശബരിമല സമരം ഒറ്റക്ക് മുന്നോട്ടു കൊണ്ടുപോകേണ്ട അവസ്ഥയിലാണ് സംഘിപരിവാര്‍.