തൃശ്ശൂര്‍: റാഗിങിന് ഇരയായ നിയമവിദ്യാര്‍ത്ഥിനി ആശുപത്രിയില്‍. പൊയ്യ എഐഎം ലോ കോളേജിലാണ് സംഭവം. സീനിയര്‍ ആണ്‍കുട്ടികള്‍ ചേര്‍ന്ന് തന്റെ മുഖത്ത് അടിക്കുകയും കഴുത്തില്‍ പിടിച്ച് ഞെക്കി പൊക്കുകയും വയറിന് ചവിട്ടുകയും ചെയ്തെന്നു കാണിച്ച് വിദ്യാര്‍ഥിനി പ്രിന്‍സിപ്പലിന് രേഖാമൂലം പരാതി നല്കി.
മൂന്നാം വര്‍ഷം പഠിക്കുന്ന ആണ്‍കുട്ടികളില്‍ ചിലരാണ് ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയെ മര്‍ദിച്ചത്. ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയ വിദ്യാര്‍ഥിനിയെ വിദഗ്ധ ചികിത്സയ്ക്കായി തൃശ്ശൂര്‍ സഹകരണ ആശുപത്രിയിലേക്ക് മാറ്റി.
മുതിര്‍ന്ന വിദ്യാര്‍ഥികള്‍ ചേര്‍ന്ന് മകളെ റാഗ് ചെയ്തെന്നു കാണിച്ച് പെണ്‍കുട്ടിയുടെ അമ്മയും മാള പോലീസില്‍ പരാതി നല്കി. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് വിദ്യാര്‍ഥിനിയില്‍നിന്ന് മൊഴിയെടുക്കുകയും സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു.
Discussion about this post