കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കൊപ്പം ഉദ്യോഗസ്ഥര്‍ സെല്‍ഫി എടുത്ത് അയക്കണമെന്ന കാസര്‍കോട് ജില്ലാ കളക്ടറുടെ നടപടി വിവാദത്തില്‍. അങ്കണവാടി അധ്യാപകരും സൂപ്പര്‍വൈസര്‍മാരും അതാത് പ്രദേശങ്ങളിലുള്ള എന്‍ഡോസള്‍ഫാന്‍ ഇരകളുടെ വീട് സന്ദര്‍ശിച്ച് ദുരിതബാധിതര്‍ക്കൊപ്പം സെല്‍ഫി എടുത്തയക്കണമെന്നായിരുന്നു നിര്‍ദേശം.
എന്നാല്‍ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരില്‍ നിന്നും വലിയ തോതിലാണ് വിമര്‍ശനം ഉയര്‍ന്നത്. ഇതോടെ വിവാദ നടപടി കളക്ടര്‍ പിന്‍വലിച്ചു. ഇരകളില്‍ നിന്നും സാമൂഹ്യ പ്രവര്‍ത്തകരില്‍ നിന്നുമാണ് പ്രതിഷേധം ഉയര്‍ന്നത്. എന്‍ഡോസള്‍ഫാന്‍ സെല്ല് കണ്‍വീനര്‍ കൂടെയായ ജില്ലാ കളക്ടര്‍ കഴിഞ്ഞ ആഴ്ചയാണ് നിര്‍ദേശം മുന്‍പോട്ടു വെച്ചത്. നേരത്തെ പട്ടികയില്‍ ഉണ്ടാവുകയും പിന്നീട് മരിച്ചവരുടെ പേരിലും അനര്‍ഹരുടെ പേരിലും ആനുകൂല്യങ്ങള്‍ കൈപറ്റുന്നുണ്ടോ എന്നറിയുന്നതിന് വേണ്ടിയാണ് ഈ നടപടി കൈകൊണ്ടത്.
ഇത് ദുരിതബാധിതരോട് കാണിക്കുന്ന അനാദരവെന്നാണ് ഉയര്‍ന്ന വിമര്‍ശനം. മുടങ്ങിക്കിടക്കുന്ന പെന്‍ഷന്‍ അടക്കമുള്ള ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നതിന് ഇടപടലുകള്‍ നടത്താത്തവരാണ് സെല്‍ഫിയു മായെത്തുന്നതെന്ന വിമശനവും ഉയര്‍ന്നു. പ്രതിഷേധം വ്യാപകമായതോടെയാണ് നടപടി ജില്ലാ കളക്ടര്‍ നിര്‍ദേശം പിന്‍വലിച്ചത്.
Discussion about this post