കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കടയടപ്പ് സമരം ഫലം കണ്ടു. വാറ്റ് കുടിശിക ഈടാക്കാന്‍ ഇനി നോട്ടീസ് അയക്കില്ല. പിഴവ് കണ്ടെത്തിയതിനാല്‍ സോഫ്റ്റ്വെയര് വഴി തയ്യാറാക്കി ഇതുവരെ അയച്ച നോട്ടീസുകള്‍ തിരികെവാങ്ങും. കട, വാഹന പരിശോധന വഴി നല്കിയ നോട്ടീസുകളില്‍ നടപടി തുടരും.
കഴിഞ്ഞദിവസം, നോട്ടീസ് ലഭിച്ച പത്തനംതിട്ടയിലെ വ്യാപാരി ആത്മഹത്യ ചെയ്തിരുന്നു. വാറ്റ് കുടിശികയുടെ പേരില്‍ വ്യാപാരികളെ പീഡിപ്പിക്കുന്നു, പ്രളയ സെസ് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തിയത്. കലക്ട്രേറ്റുകള്‍ക്ക് മുന്നിലും സെക്രട്ടറിയേറ്റിനു മുന്നിലും വ്യാപാരികള്‍ പ്രതിഷേധ ധര്‍ണ നടത്തി.
Discussion about this post