വാളയാർ കേസിൽ സഹോദരിമാർക്ക് നീതി തേടി സമൂഹമനസാക്ഷി ഒറ്റക്കെട്ടായി ശബ്ദമുയർത്തുന്നതിനിടെ മൗനം പാലിക്കുന്നവരെ വിമർശിച്ച് ചലച്ചിത്ര താരം ഹരീഷ് പേരടി. വാളയാറിൽ സഹോദരിമാരായ രണ്ടു പെൺകുട്ടികൾ മരിച്ച സംഭവത്തിൽ പ്രതികരണം രേഖപ്പെടുത്താത്തതിനെയാണ് ഹരീഷ് വിമർശിക്കുന്നത്.
സിനിമയിലെ വനിതാ കൂട്ടായ്മയായ വിമൺ ഇൻ സിനിമാ കളക്ടീവിനെ പരോക്ഷമായി വിമർശിച്ചും പരിഹസിച്ചുമാണ് ഹരീഷ് പേരടിയുടെ പ്രതികരണം. ഫേസ്ബുക്കിലൂടെയാണ് ഒറ്റ വരിയിൽ അദ്ദേഹത്തിന്റെ വിമർശനം. വാളയാർ വിഷയത്തിൽ സിനിമയിൽ നിന്ന് സ്തീകളെ കളക്ട് ചെയ്യുന്ന സംഘടന എന്തെങ്കിലും പറയണമെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
സിനിമയിൽ നിന്ന് സ്ത്രീകളെ കളക്ട് ചെയ്യുന്ന സംഘടനയോട് പറയുന്നു. വാളയാറിലെ പെൺകുട്ടികളെ കുറിച്ച് നിങ്ങളെന്തെങ്കിലും പറയൂ- ഹരീഷിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ.
Discussion about this post