നേമം: നേമത്ത് ഭര്‍ത്താവിനെയും രണ്ട് മക്കളെയും ഉപേക്ഷിച്ച് ഒളിച്ചോടിയ സംഭവത്തില്‍ യുവതിയും കാമുകനും പിടിയില്‍. വങ്ങാനൂര് നെല്ലിവിള മുള്ളുവിള കിഴക്കരികത്ത് വീട്ടില്‍ ലിജിമോള്‍ (25), കാമുകന് കോട്ടയം കുരോപ്പട കാരുവള്ളിയില്‍ അരുണ്‍ (23) എന്നിവരാണ് പിടിയിലായത്. നാലരയും അഞ്ചരയും വയസുള്ള രണ്ട് കുട്ടികളെ ഉപേക്ഷിച്ചാണ് ലിജി പോയത്.
ലിജിമോള്‍ കഴിഞ്ഞ രണ്ട് വര്‍ഷം മുമ്പ് ഫേസ്ബുക്കിലബൂടെയാണ് അരുണിനെ പരിചയപെടുന്നത്. യുവതിയുടെ ബന്ധുകളുടെ പരാതിയെ തുടര്‍ന്നാണ് ഇരുവരും അറസ്റ്റിലായത്. അറസ്റ്റിലായ ഇരുവരെയും നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. യുവതിക്കെതിരെ ബാലാവകാശ നിയമപ്രകാരമാണ് കേസെടുത്തത്.
Discussion about this post