കൊച്ചി: ഭാര്യയുമായി വഴക്കിട്ട് കായലില്‍ ചാടിയ പ്രവാസിയായ യുവാവിനെ നാവികസേനാംഗങ്ങള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. പള്ളുരുത്തി പെരുമ്പടപ്പ് സ്വദേശിയായ യുവാവിനെയാണ് നാവികസേനാംഗങ്ങള്‍ ചേര്‍ന്ന രക്ഷപ്പെടുത്തിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം.
ഗള്‍ഫില്‍നിന്ന് അവധിക്ക് നാട്ടില്‍ എത്തിയതായിരുന്നു യുവാവ്. വാക്ക് തര്‍ക്കത്തെത്തുടര്‍ന്ന് ഭാര്യയുമായി വഴക്കിട്ട് പിണങ്ങിയ ഇയാള്‍ ഉച്ചയോടെ സ്കൂട്ടറെടുത്ത് തോപ്പുംപടി ഹാര്‍ബര്‍ പാലത്തിലേക്ക് പോയി കായലിലേക്ക് ചാടുകയായിരുന്നു.
പുഴയിലേക്ക് ചാടിയതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് ഇവിടെ മത്സ്യബന്ധനം നടത്തിയിരുന്നവരുടെ വലയില്‍ പിടിച്ചുകിടന്നു. എന്നാല്‍ അടിയൊഴുക്ക് ശക്തമായതോടെ കൈവിട്ടുപോയി. അതിനിടെയാണ് ആ വഴി വന്ന നാവികരായ റിങ്കു, പ്രജാപതി എന്നിവര്‍ കാഴ്ച കണ്ടത്.
ഉടന്‍ തന്നെ ഇവര്‍ കായലിലേക്ക് എടുത്ത് ചാടി ഇയാളെ രക്ഷപ്പെടുത്തുകയായിരുന്നു. ബോധരഹിതനായിരുന്ന യുവാവിനെ സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളുടെ വഞ്ചിയില്‍ കയറ്റിയാണ് കരയിലെത്തിച്ചത്.
Discussion about this post