തിരുവനന്തപുരം: സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ മഞ്ജു വാര്യര്‍ ഡിജിപിയ്ക്ക് നല്‍കിയ പരാതിയില്‍ തുടര്‍ നടപടികളുമായി പോലീസ്. ശ്രീകുമാര്‍ മേനോന് നോട്ടീസ് നല്‍കി വിളിച്ചു വരുത്താനാണ് പോലീസ് തീരുമാനം. ഇന്ന് നോട്ടീസ് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ശ്രീകുമാര്‍ മേനോന് നോട്ടീസ് നല്‍കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ തൃശ്ശൂര്‍ ഡിസിആര്‍ബി. അംഗം മരിച്ചതിനെ തുടര്‍ന്ന് ഇത് മാറ്റി വയ്ക്കുകയായിരുന്നു. നേരിട്ട് എത്തിയാണ് മഞ്ജു വാര്യര്‍ ഡിജിപിയ്ക്ക് പരാതി നല്‍കിയത്.
സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ അപകടത്തില്‍ പെടുത്തുമെന്ന് ഭയമുണ്ടെന്നും അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും കാണിച്ചാണ് താരം ഡിജിപിക്ക് പരാതി നല്‍കിയത്. ശ്രീകുമാര്‍ മേനോന്‍ തനിക്കൊപ്പം നില്‍ക്കുന്നവരെ ഭീഷണിപ്പെടുത്തുന്നു. നടി എന്ന നിലയില്‍ തന്നെ തകര്‍ക്കാന്‍ സംഘടിതമായ നീക്കം നടത്തുകയാണ് തുടങ്ങിയവയായിരുന്നു പരാതിയില്‍ പ്രധാനമായും ചൂണ്ടിക്കാട്ടിയത്. ഇതിനു പുറമെ വാട്‌സ് ആപ്പ് സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളും പോലീസിന് കൈമാറിയിട്ടുണ്ട്. ഞായറാഴ്ച അന്വേഷണസംഘം മഞ്ജുവിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു.
Discussion about this post